Advertisement

‘ബ്രഹ്മപുരം തീ’, മൗനം വെടിയാന്‍ മുഖ്യമന്ത്രി; നാളെ നിയമസഭയില്‍ പ്രസ്താവന നടത്തും

March 14, 2023
Google News 1 minute Read
Brahmapuram fire; Pinarayi Vijayan to Break his Silence

എറണാകുളത്തെ വിഷപ്പുകയിൽ മൂടിയ ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയുന്നു. ചട്ടം 300 പ്രകാരം നാളെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. 12 ദിവസം നീണ്ടു നിന്ന ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായി കെടുത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണം നടത്താനൊരുങ്ങുന്നത്.

തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. പക്ഷേ കൂടുതൽ ഒന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

Story Highlights: Brahmapuram fire; Pinarayi Vijayan to Break his Silence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here