Advertisement

പാലക്കാട് സിപിഐഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്ന് ബിജെപി

March 14, 2023
Google News 1 minute Read

പാലക്കാട് പഴമ്പാലക്കോട് സിപിഐഎം – ബിജെപി സംഘർഷം. രണ്ട് ബിജെപി പ്രവർത്തകർക്കും ഒരു സ്ത്രീയ്ക്കും പരുക്കേറ്റു. ഇവരെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചു എന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

സിപിഐഎമിൻ്റെ കൊടിതോരണങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണുവിൻ്റെ വീട്ടിലെത്തി ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കിയെന്നും ഇത് ചോദ്യം ചെയ്യാനെത്തിയപ്പോൾ ആക്രമണമുണ്ടായി എന്നുമാണ് വിവരം. രണ്ട് യുവമോർച്ചാ പ്രവർത്തകർക്കും ഒരു പ്രവർത്തകൻ്റെ അമ്മയ്ക്കുമാണ് പരുക്കേറ്റത്. 25ഓളം സിപിഐഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

Story Highlights: cpim attack bjp palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here