ഫിഷറീസ് സര്‍വകലാശാല വി.സി നിയമനം; സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സുപ്രിംകോടതിയില്‍

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അടക്കമാണ് ഇന്ന് പരിഗണിയ്ക്കുക.(Fisheries University VC appointment govt petition is in supreme court)
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള നാലംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നത്.
കുഫോസ് വൈസ് ചാന്‍സലറായി നിയമനം ലഭിക്കുന്നതിനുള്ള യോഗ്യത ഡോ. കെ. റിജി ജോണിന് ഉണ്ടെന്ന് കേരള ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയിലെ ഈ ഭാഗം ചോദ്യംചെയ്ത് കുസാറ്റിലെ മുന്‍ പ്രൊഫസര്‍ ജി. സദാശിവന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലും കോടതി വാദം കേള്‍ക്കും.
Read Also:ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തു
ഹൈക്കോടതിയിലെ ഹര്‍ജിക്കാര്‍ ആയിരുന്ന ജി. സദാശിവന്‍ നായര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ. പി. കൈലാസ്നാഥ പിള്ളയും മുന്‍ വിസിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജും ആനി മാത്യുവും ആണ് ഹാജരാകുന്നത്.
Story Highlights: Fisheries University VC appointment govt petition is in supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here