Advertisement

2026ൽ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും: ബിജെപി നേതാവ്

March 14, 2023
Google News 2 minutes Read
hindu rashtra raja singh

2026ൽ ഇന്ത്യയെ അഖണ്ഡ ഹിന്ധുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് ബിജെപി എംഎൽഎ രാജ സിംഗ്. ഞങ്ങളുടെ ഹിന്ദു രാഷ്ട്രത്തിൽ ദിവസവും അഞ്ച് തവണ നിങ്ങൾ ചെയ്യുന്നതിന് നിങ്ങൾക്ക് ഉച്ചഭാഷിണി പോലും ലഭിക്കില്ലെന്നും രാജ സിംഗ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഹിന്ദുത്വ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാജ സിംഗിൻ്റെ പ്രഖ്യാപനം. (hindu rashtra raja singh)

“ഞങ്ങളുടെ ഹിന്ദു രാഷ്ട്രത്തിൽ ദിവസവും അഞ്ച് തവണ നിങ്ങൾ ചെയ്യുന്നതിന് നിങ്ങൾക്ക് ഉച്ചഭാഷിണി പോലും ലഭിക്കില്ല. മുസ്ലിങ്ങളെ തല്ലണമെങ്കിൽ ബജ്റംഗ് ദളിൽ ചേരൂ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ യുവാക്കളുടെ പിന്തുണ വേണം. മഹാരാഷ്ട്രയിലെ മുസ്ലിങ്ങൾ ഛത്രപതി ശിവജിയുടെ സൈന്യം തയ്യാറാണെന്നറിയട്ടെ. ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നവരും പശുക്കളെ കൊല്ലുന്നവരും അതറിയട്ടെ. അഖണ്ഡ ഹിന്ദു രാഷ്ട്രമെന്ന ആവശ്യം ഹിന്ദുക്കൾ മുന്നോട്ടുവെക്കുന്നു. 50ലധികം ഇസ്ലാമിക രാജ്യങ്ങളും 150ലധികം ക്രിസ്ത്യൻ രാജ്യങ്ങളും ഉണ്ടാവാമെങ്കിൽ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഇന്ത്യയെ എന്തുകൊണ്ട് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചുകൂടാ? 2025ലോ 26ലോ ഇന്ത്യയെ ഇന്ത്യയെ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. ഇത് എന്റെ ആവശ്യമല്ല. എല്ലാ സന്യാസിമാരുടേയും ഗർജനമാണ്.”- രാജ സിംഗ് പറഞ്ഞു.

Read Also: ‘ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെന്ന്’; വിവാദ പരാമർശവുമായി ബിജെപി നേതാവ്

മുൻപും വിവാദ പ്രസ്താവനകൾ നടത്തിയ ആളാണ് രാജ സിംഗ്. പ്രവാചകൻ മുഹമ്മദിനെ അപമാനിച്ചതിന് രാജ സിംഗ് കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.

ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കർണാടക ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ കെഎസ് ഈശ്വരപ്പ വിവാദ പ്രസ്താവന നടത്തിയിരുന്നു. ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനർത്ഥം അള്ളാഹു ബധിരനാണെണെന്ന് ഈശ്വരപ്പ പറഞ്ഞു.

ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത് ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. അപ്പോഴാണ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. “എവിടെ പോയാലും ബാങ്ക് വിളി എനിക്ക് തലവേദനയാണ്. സുപ്രിം കോടതിയുടെ വിധി വരാനുണ്ട്. ഈ ബാങ്ക് വിളി അവസാനിക്കും. അമ്പലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. പക്ഷേ, ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. പ്രാർത്ഥനകൾക്കായി നിങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ, അതിനർത്ഥം അള്ളാഹു ബധിതരാണെന്നാണ്.”- ഈശ്വരപ്പ പറഞ്ഞു.

Story Highlights: india hindu rashtra 2026 bjp raja singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here