Advertisement

കെപിസിസിയിലെ പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ കെ സുധാകരനെതിരെ രൂക്ഷ വിമർശനം

March 14, 2023
Google News 1 minute Read

കെപിസിസിയിലെ പ്രശ്നം പരിഹരിക്കാൻ ഡൽഹിയിൽ ചേർന്ന യോഗത്തിൽ കെ സുധാകരനെതിരെ എംപിമാരുടെ രൂക്ഷ വിമർശനം. കെ സുധാകരൻ്റെ നേതൃത്വം പ്രതീക്ഷക്കൊത്തുയർന്നില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കുറ്റപ്പെടുത്തി. തന്നെ പിന്തുണച്ചതിൻ്റെ പേരിൽ എംകെ രാഘവനെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ ശശി തരൂരും രംഗത്തെത്തി. അതേസമയം, പാർട്ടി അച്ചടക്കം ലംഘിക്കാൻ എംപിമാർ ശ്രമിച്ചെന്ന് കെ സുധാകരൻ തിരിച്ചടിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെ സുധാകരനും ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് താരിഖ് അൻവറും പിന്നീട് പ്രതികരിച്ചു.

കെസി വേണുഗോപാലിൻ്റെ വസതിയിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ കെ സുധാകരനും എംപിമാരുമായുള്ള താത്കാലിക വെടിനിർത്തൽ ഉണ്ടായിരിക്കുകയാണ്. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു എന്നാണ് യോഗത്തിനു ശേഷം കെ സുധാകരൻ പ്രതികരിച്ചത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. കെപിസിസി അത്തരത്തിൽ നോട്ടീസ് നൽകിയത് സദുദ്ദേശ്യത്തോടെയാണ്. നോട്ടീസിൽ മറുപടി നൽകേണ്ടതില്ല. സംസ്ഥാനത്തെത്തി മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തും. ഉടൻ രാഷ്ട്രീയകാര്യ സമിതി ചേരും. എംപിമാരെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു പുനസംഘടനയിലേക്കാണ് പോകുന്നത് എന്നും സുധാകരൻ പറഞ്ഞു.

Story Highlights: kpcc k sudhakaran new delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here