Advertisement

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ കെഎസ്‌യു സംഘർഷം

March 14, 2023
Google News 1 minute Read
SFI KSU conflict in Thiruvananthapuram Law College

തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കിടയാണ് സംഘർഷം. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ടോടെയാണ് പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കിടെ, ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.

വിവരം അറിഞ്ഞെത്തിയ മ്യൂസിയം പൊലീസ് സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കി. സംഘർഷത്തിൽ പരുക്കേറ്റ നാലു വിദ്യാർത്ഥികൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തിൽ ഇരു വിദ്യാർത്ഥി സംഘടനകളും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights: SFI KSU conflict in Thiruvananthapuram Law College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here