Advertisement

‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

March 14, 2023
Google News 1 minute Read
Swapna against Pinarayi vijayan

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിവാദ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ്. മുഖ്യമന്ത്രി മൗനം തുടരുന്നത് എം.ശിവശങ്കരന്റെ ഇടപെടൽ ഉള്ളത് കൊണ്ടാണെന്ന് ആരോപണം. സോൺട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഒപ്പിട്ടിട്ടുണ്ടെന്ന് സ്വപ്ന. ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം.

12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു. വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് നന്നായി അറിയാം. എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തത് കൊണ്ടല്ല, മറിച്ച് കമ്പനിയുമായുള്ള കരാറിൽ ശിവശങ്കർ ഒപ്പിട്ടിട്ടുണ്ടെന്ന് താങ്കൾക്ക് അറിയാം. അതുകൊണ്ടാണ് ഇതുവരെ ഒരക്ഷരം പോലും മിണ്ടാത്തത്.

കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തുക തിരികെ വാങ്ങി, ബ്രഹ്മപുരത്തെ തീയണക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും സാധാരണക്കാർക്കും വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. താനും കൊച്ചിയിലാണ് താമസിക്കുന്നത്.
അതുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കുന്നതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: Swapna Suresh against Pinarayi Vijayan in Brahmapuram Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here