ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ മികച്ച 100 ഹെൽത്ത് കെയർ ലീഡർമാരുടെ പട്ടികയിൽ ഇടംപിടിച്ച് മലയാളി മുഹമ്മദ് മിയാൻദാദ്

ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2023 ലെ മികച്ച 100 ഹെൽത്ത് കെയർ ലീഡർമാരിൽ ഒരാളായി 33 ഹോൾഡിംഗ്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും നസീം ഹെൽത്ത്‌കെയറിന്റെ എംഡിയുമായ മുഹമ്മദ് മിയാൻദാദ് വി പി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് ആരോഗ്യ പ്രവർത്തകരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് കേരളത്തിലെ മലപ്പുറം സ്വദേശി മുഹമ്മദ് മിയാൻദാദ് വി പി. ( Top 100 Healthcare Leaders 2023 )
ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ സൗകര്യങ്ങൾ, സാങ്കേതിക വിദ്യ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഏറ്റവും സ്വാധീനമുള്ള ഹെൽത്ത് കെയർ മേധാവികൾ ഉൾപ്പെടുന്ന ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ മികച്ച 100 ഹെൽത്ത് കെയർ ലീഡേഴ്‌സ് പട്ടികയിലാണ് അദ്ദേഹം ഇടംപിടിച്ചത്.
33 ഹോൾഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനമായ നസീം ഹെൽത്ത്‌കെയറിനെ 2011 മുതൽ നയിക്കുന്നത് മിയാൻദാദ് ആണ്. ഖത്തറിലെ അറിയപ്പെടുന്ന മെഡിക്കൽ സെന്ററുകളിൽ ഒന്നാണ് നസീം ഹെൽത്ത്‌കെയർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, നസീം ഹെൽത്ത്‌കെയർ ഖത്തറിലെ ഏറ്റവും അറിയപ്പെടുന്ന മെഡിക്കൽ സെന്ററുകളിൽ ഒന്നായി മാറി.
95 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 90,000-ത്തിലധികം രോഗികൾക്ക് നസീം ഹെൽത്ത് കെയറിന്റെ 7 ബ്രാഞ്ചുകളിലായി ഓരോ മാസവും പരിചരണം നൽകുന്നുണ്ട്. ഇതിനു പുറമെ 33 ഹോൾഡിംഗ്സ് 2022-ൽ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങൾ നൽകുന്ന സർജിക്കൽ സെന്ററും ആരംഭിച്ചിട്ടുണ്ട്.
ഹെൽത്ത് കെയർ മാനേജ്‌മെന്റിൽ 15 വർഷത്തിലേറെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് മുഹമ്മദ് മിയാൻദാദ് വി പി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രവർത്തന വൈദഗ്ധ്യവും ആരോഗ്യരംഗത്തെ പ്രവർത്തനവും വ്യവസായത്തിന്റെ മുൻനിരയിൽ തുടരാൻ കമ്പനിയെ പ്രാപ്തമാക്കി. തന്റെ ബിസിനസ്സിന്റെ എല്ലാ മേഖലകളിലും മികച്ച സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെയും അർപ്പണബോധത്തിന്റെയും അംഗീകാരമാണ് ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ മികച്ച 100 ഹെൽത്ത്‌കെയർ ലീഡറായി മിയാൻദാദിന് ലഭിച്ച അംഗീകാരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here