Advertisement

ബ്രഹ്മപുരം തീപ്പിടുത്തം; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും

March 15, 2023
Google News 3 minutes Read
CM Pinarayi Vijayan make statement on Brahmapuram Fire today

ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ടു ദിവസവും സഭ നടപടികൾ ബഹിഷ്കരിച്ചിരുന്നു. CM Pinarayi Vijayan make statement on Brahmapuram Fire today

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന വിഷയത്തിലാകും പ്രതിപക്ഷത്തിന്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്. മത്സ്യബന്ധനം, വനം, ഭക്ഷ്യം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ നടക്കും.

Story Highlights: ‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. പക്ഷേ കൂടുതൽ ഒന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിഷയത്തിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

Story Highlights: CM Pinarayi Vijayan make statement on Brahmapuram Fire today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here