മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിന് പുരസ്‌കാരം

ദുബായ് ആസ്ഥാനമായ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ വിവിധ മേഖലകളിലെ മികവിന് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് പ്രസന്റര്‍ വേണു ബാലകൃഷ്ണന്‍ ഇന്റര്‍നാഷനല്‍ മീഡിയ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സിനിമ രംഗത്ത് നിന്നും നിമിഷ സജയന്‍, ജോജു ജോര്‍ജ് തുടങ്ങിയവരും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.
ബിസിനസ്, സാമൂഹ്യ സേവനം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയും അവര്‍ഡിനായി തെരഞ്ഞെടുത്തു. മെയ് മാസത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, നടി മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
മാസ്റ്റര്‍ വിഷന്‍ എംഡി എംഎം. റഫീഖ്, ഖാലിദ് സഖര്‍ അല്‍ ഹായി, അസ്മ മഷൂഖ് അലി, മോഹന്‍ദാസ് വൈക്കം, ഫിറോസ് അബ്ദുള്ള തുടങ്ങിയവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights: mastervision international award venu balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here