Advertisement

സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലില്ല; ശാഖ പുരുഷന്മാര്‍ക്കുള്ളതെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

March 15, 2023
Google News 1 minute Read
No plans to allow women in RSS shakhas

ആര്‍എസ്എസിന്റെ ശാഖകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ശാഖ പുരുഷന്മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ളതാണ്. അവര്‍ക്ക് വേണ്ടി മാത്രമായി രാവിലെയും രാത്രികളിലുമൊക്കെ അസംബ്ലികളുണ്ട്. സ്ത്രീകളെ ശാഖകളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സംഘടനാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പോകുകയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അല്ലെന്ന് പ്രതികരണം.

മൂന്ന് മാസം കൂടുമ്പോള്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഗ്രഹസ്ഥ കാര്യകര്‍ത്താസിന്റെ ഒരു ശാഖയ്ക്ക് രൂപം കൊടുക്കാന്‍ ആലോചിക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇത് തീരുമാനിച്ചതെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

അതേസമയം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഭരണഘടന പ്രകാരം സ്ഥാപിക്കേണ്ടതില്ലെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. ഹിന്ദു രാഷ്ട്രം ഒരു സാംസ്‌കാരിക ആശയമാണെന്നും രാഷ്ട്രവും രാജ്യവും രണ്ട് വ്യത്യസ്ത തലങ്ങളാണെന്നുമായിരുന്നു ദത്താത്രേയയുടെ പ്രസ്താവന.

Story Highlights: No plans to allow women in RSS shakhas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here