‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ; പ്രവാസി വെല്‍ഫയര്‍ റിയാദ് വനിതാ വിഭാഗം സായാഹ്ന ചര്‍ച്ച സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫയര്‍ റിയാദ് വനിതാ വിഭാഗം ‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ എന്ന പ്രമേയത്തില്‍ വനിതദിനത്തിന്റെ ഭാഗമായി സായാഹ്ന ചര്‍ച്ച സംഘടിപ്പിച്ചു. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഡ്വ. റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന് അവര്‍ പറഞ്ഞു.
ഡോ. നസീമ, ജോളി ജോണ്‍, ഷെറിന്‍ ഷംസുദ്ധീന്‍, നിഖില സമീര്‍, റഹ്മത്ത് അഷ്‌റഫ് (കെഎംസിസി) സഫിയ ടീച്ചര്‍, ഡോ. നജീന, ഷൈബീന ടീച്ചര്‍, ഷാദിയ ഷാജഹാന്‍, അബ്ദിയ ഷഫീന എന്നിവര്‍ പ്രസംഗിച്ചു.
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രീയം, സാമൂഹ്യനീതി എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി ചര്‍ച്ച നടന്നു. സെക്രട്ടറി ഷഹനാസ് സഹില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. എഴുത്തുകാരി നിഖില സമീറിന്റെ ‘നീയും നിലാവും’ കവിതസമാഹാരത്തിന്റെ കവര്‍ പേജ് അഡ്വ. റെജിയും സഫിയ ടീച്ചറും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഹസ്‌ന അയ്യൂബ്ഖാന്‍ ഗാനമാലപിച്ചു. സൗദി പതാക ദിനം പ്രമേയമാക്കി കുട്ടികളുടെ നൃത്താവിഷ്‌ക്കാരവും അരങ്ങേറി.
Read Also: അല്‍ ഐന്‍ മലയാളി സമാജത്തിന് ഇനി പുതിയ സാരഥികള്‍
സെന്‍ട്രല്‍ കമ്മിറ്റി അംഗം അഫ്‌നിദ തയ്യാറാക്കിയ അഗ്‌നിചിറകുകള്‍ എന്ന ഫോട്ടോസ്‌പോട്ട് ഇന്‍സ്റ്റലേഷന്‍ ശ്രദ്ധ നേടി. എക്‌സിക്യൂട്ടീവ് അംഗം നൈസി സജ്ജാദ് സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി അംഗം ആയിഷ ടി. പി നന്ദിയും പറഞ്ഞു.
Story Highlights: ‘Women in the Digital Age’ evening discussion riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here