പുതിയ ഭാരവാഹികളെച്ചൊല്ലി മുസ്ലീംലീഗില്‍ തര്‍ക്കം രൂക്ഷം; പിഎംഎ സലാമിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി വിഭാഗം
പുതിയ സംസ്ഥാന ഭാരവാഹികളെച്ചൊല്ലി മുസ്ലീംലീഗില്‍ തര്‍ക്കം രൂക്ഷമാകുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിനെ കുഞ്ഞാലിക്കുട്ടി വിഭാഗം പിന്തുണച്ചപ്പോള്‍ എം കെ മുനീറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. തര്‍ക്കം തുടരുന്നതിനിടെ ജില്ലാ പ്രസിഡന്റുമാരും ജില്ലാ സെക്രട്ടറിമാരും നാളെ പാണക്കാടെത്തി സാദിഖലി തങ്ങളെ കാണാനിരിക്കുകയാണ്. (Conflict Muslim League over new leaders)
എന്നാല്‍ നിലവില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുനസംഘടനാ ഘട്ടങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്മാര്‍ ജില്ലാ ഭാരവാഹികളെ വിളിക്കാറുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. സാദിഖലി തങ്ങളുടെ തീരുമാനം മുഴുവന്‍ മുസ്ലിംലീഗ് അംഗങ്ങളും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഐഎന്‍എല്‍ വിട്ട് ലീഗിലെത്തിയ പിഎംഎ സലാമിന് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളിലെ ഒരു വിഭാഗത്തിനുള്ളത്. എം കെ മുനീര്‍ സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചാല്‍ കാര്യങ്ങളെല്ലാം അദ്ദേഹത്തിന് അനുകൂലമായി നീങ്ങുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുനീര്‍ അതിന് സമ്മതം അറിയിക്കുമോ എന്ന കാര്യത്തിലാണ് നിലവില്‍ അനിശ്ചിതത്വം തുടരുന്നത്.
Story Highlights: Conflict Muslim League over new leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here