ഓട്ടോ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; മൂന്നാറില്‍ യുവാവിന് കുത്തേറ്റു

മൂന്നാര്‍ പെരിയവരെയില്‍ വാഹനം മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. പെരിയവരെയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരെയുടെ മകന്‍ രാമറിനാണ് കുത്തേറ്റത്. ആക്രമികളായ മദന്‍ കുമാര്‍, കാര്‍ത്തിക്ക് മുനിയാണ്ടി രാജ് എന്നിവര്‍ ഒളിവിലാണ്. (dispute over parking man stabbed young man in Munnar)
ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ശേഷമാണ് സംഭവം. കുത്തേറ്റ രാമറിന്റെ പിതാവ് അയ്യാദുരൈ തിങ്കളാഴ്ച പ്രതികളില്‍ ഒരാളുടെ ഓട്ടോറിക്ഷ മാറ്റിയിട്ട് തന്റെ ഓട്ടോ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്നു. മദന്‍കുമാറും കാര്‍ത്തിക്കും മുനിയാണ്ടി രാജും ഇത് ചോദ്യം ചെയ്യുകയും ഓട്ടോ പഴയ പോലെ ഇടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അയ്യാദുരൈ തയ്യാറായില്ല. ഇതോടെയാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. പിന്നാലെ ഇന്നലെ അയ്യാദുരയുടെ മകന്‍ രാമര്‍ ഇത് ചോദ്യം ചെയ്യാന്‍ എത്തി. ഇതോടെ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ആയിരുന്നു. രാമറിന്റെ വലതു കൈയിലും വയറിനും ആണ് കുത്തേറ്റത്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ഗുരുതരമായി പരിക്കേറ്റ രാമറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Story Highlights: dispute over parking man stabbed young man in Munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here