ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് മുങ്ങും; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍
![Mobile phone robbery gang arrested in Alappuzha](https://www.twentyfournews.com/wp-content/uploads/2023/03/mobile-1.jpg?x52840)
ആലപ്പുഴയില്‍ ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ സ്വദേശികളായ ബിലാദ്, അജിംഷാ,കീരിക്കാട് സ്വദേശി ഷിഹാസ്, എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. (Mobile phone robbery gang arrested in Alappuzha)
കഴിഞ്ഞ ഒന്‍പതാം തീയതി വൈകിട്ടാണ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചത്. ഓച്ചിറ ജംഗ്ഷന് സമീപം മോട്ടര്‍സൈക്കിളില്‍ എത്തിയ പ്രതികള്‍ കൃഷ്ണപുരം സ്വദേശിയായ 17കാരനായ ആദിത്യന്റെ മൊബൈല്‍ ഫോണ്‍ ആണ് പിടിച്ച് പറഞ്ഞത്. സൈക്കിള്‍ ചവിട്ടി വരുകയായിരുന്നു ആദിത്യനെ പ്രതികള്‍ ബൈക്ക് വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 28,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഇത്തരത്തില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കായംകുളം ഡിവൈഎസ്പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ ഉദയകുമാര്‍ വി , പോലീസ് ഉദ്യോഗസ്ഥരായ ദീപക്ക് ജി, ഷാജഹാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Story Highlights: Mobile phone robbery gang arrested in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here