Advertisement

‘അദ്ദേഹത്തിൻ്റെ പ്രസ്താവന പ്രതീക്ഷ നൽകുന്നത്’; മോദിയെ പ്രശംസിച്ച് നൊബേൽ സമ്മാന സമിതി ഉപനേതാവ്

March 16, 2023
Google News 2 minutes Read
modi nobel

യുക്രൈൻ -റഷ്യ യുദ്ധപശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ പ്രശംസിച്ച് നൊബേൽ സമ്മാന സമിതി ഉപനേതാവ് അസ്ലെ തോജ. റഷ്യ-യുക്രൈൻ യുദ്ധം തടയാനുള്ള ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ച അസ്ലെ തോജ, റഷ്യൻ പ്രസിഡന്റിനോട് യുദ്ധത്തെക്കുറിച്ച് വിശദീകരിച്ച മോദിയുടെ രീതി പ്രശംസനീയമാണെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ നയം മൂലം ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണ്. ലോകത്തിലെ വലിയ രാഷ്ട്രീയക്കാരിൽ ഒരാളാണ് മോദിയെന്നും, സമാധാനത്തിനായി വലിയ സംഭാവനകൾ അദ്ദേഹം നൽകുന്നുണ്ടെന്നും അസ്ലെ തോജ പറഞ്ഞു. ‘ഇത് യുദ്ധകാലമല്ല’ എന്ന് റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞതിലൂടെ ആണവയുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് മോദി നൽകിയത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ഇനിയും ഇത്തരം നേതാക്കൾ ആവശ്യമാണെന്നും തോജ അഭിപ്രായപ്പെട്ടു. ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദിയെന്ന് തോജ കൂട്ടിച്ചേർത്തു.

നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ തോജ. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ തീരുമാനിക്കുന്നത് സമിതിയാണ്.

മോദി സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ മുൻപന്തിയിലുണ്ടെന്ന് തോജെ പറഞ്ഞതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് തെറ്റാണെന്ന് ബൂം ലൈവ് റിപ്പോർട്ട് ചെയ്തു.

Story Highlights: PM Modi biggest contender for Nobel Peace Prize: Asle Toje

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here