കടുത്ത വിമര്‍ശനങ്ങള്‍: ആഴ്ചയിലെ ജോലി സമയം 69 മണിക്കൂറാക്കി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടുപോയി കൊറിയ

കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ജോലി സമയം വര്‍ധിപ്പിക്കാനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് പിന്തിരിഞ്ഞ് ദക്ഷിണ കൊറിയന്‍ ഭരണകൂടം. ആഴ്ചയില്‍ ആകെ 69 മണിക്കൂര്‍ തൊഴില്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമത്തെക്കുറിച്ചാണ് സര്‍ക്കാര്‍ പുനരാലോചിക്കുന്നത്. ആഴ്ചയില്‍ 52 മണിക്കൂര്‍ തൊഴില്‍ ചെയ്യണമെന്നാണ് നിലവിലെ നിയമം. ഇത് ഭേദഗതി ചെയ്ത ജോലിസമയം കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. (South Korea U-turns on 69-hour working week after youth backlash)
ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്യിപ്പിക്കുന്ന വ്യവസ്ഥയിലേക്ക് മാറുന്നതിനിടെ കൊറിയന്‍ സര്‍ക്കാര്‍ തൊഴില്‍ സമരം കൂട്ടാന്‍ നീക്കം നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ജോലിസമയം ആഴ്ചയില്‍ നാല് ദിവസമാക്കുന്നത് ഉത്പാദനം ക്ഷമത മെച്ചപ്പെടുത്തിയതായി ബ്രിട്ടണില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ഈ മാസം തുടക്കത്തിലാണ് തന്റെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആഴ്ചയില്‍ 69 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ അസംബ്ലിയില്‍ വിഷയം എത്തിയപ്പോള്‍ പാര്‍ക് യോങ് ജിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. ജോലി ചെയ്യാനും ഓവര്‍ ടൈം ചെയ്യാനുമുള്ള സമയം ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉറപ്പാക്കുന്നതിനും രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നായിരുന്നു പ്രതിപക്ഷത്തിന് സഭയില്‍ കൊറിയന്‍ തൊഴില്‍ മന്ത്രിയുടെ മറുപടി.
Story Highlights: South Korea U-turns on 69-hour working week after youth backlash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here