സ്വപ്ന സുരേഷിന്റെ മൊഴി ഇന്ന് കർണാടക പൊലീസ് വീണ്ടും രേഖപ്പെടുത്തും

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും എടുക്കാൻ കർണാടക പൊലീസ്. ഇന്ന് രാവിലെ മൊഴി രേഖപ്പെടുത്തും. ( swapna suresh statement )
നേരത്തെ വിജേഷ് പിള്ളയുമായി സംസാരിച്ച ഹോട്ടലിൽ വച്ച് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിജേഷ് പിള്ളയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇന്നലെ ബംഗളൂരു വൈറ്റ് ഫീൽഡ് ഡി സി പി വ്യക്തമാക്കിയിരുന്നു. ഫോണിൽ ലഭിക്കുന്നില്ലെന്നും സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വാട്‌സ് അപ്പിൽ നൽകിയ നോട്ടീസിന് മറുപടി ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ നശിപ്പിക്കണമെന്നും 30 കോടി രൂപ ഇതിനായി നൽകാമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ പരാതി.
Story Highlights: swapna suresh statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here