Advertisement

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പ്രവാസികള്‍ക്കും ബാധകമാണോ?

March 17, 2023
Google News 3 minutes Read
Did NRI' s need to link aadhaar with PAN

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31നാണ്. ഈ തീയതിക്ക് മുന്‍പായി പാന്‍-ആധാര്‍ ബന്ധിപ്പിച്ചിരിക്കണമെന്നാണ് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.(Did NRI’ s need to link aadhaar with PAN)

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

എന്നാല്‍ ആധാര്‍-പാന്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രവാസികള്‍ക്കും ബാധകമാണോ എന്നാണ് പലര്‍ക്കും സംശയം. എന്‍ആര്‍ഐകള്‍ക്ക് ശരിക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. പ്രവാസികള്‍ക്ക് നിലവില്‍ ആധാര്‍ ഉണ്ടെങ്കില്‍ മാത്രമേ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതുള്ളൂ. മിക്ക എന്‍ആര്‍ഐകള്‍ക്കും ആധാര്‍ ഇല്ലാത്തതിനാല്‍ പാനുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമെല്ലന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍

നിലവില്‍ ഇന്ത്യയില്‍ സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഇക്കാര്യത്തില്‍ ബാങ്കുകളും മൊബൈല്‍ കമ്പനികളും എന്‍ആര്‍ഐകള്‍ക്ക് നിര്‍ദിഷ്ട ഇളവ് നല്‍കുന്നുണ്ട്. പ്രവാസി ആണെന്ന് ബാങ്കുകളെയും മറ്റ് സേവനങ്ങളെയും അറിയിച്ചിരിക്കണം. ആധാര്‍ എന്റോള്‍മെന്റിനായി അപേക്ഷിക്കുന്ന തീയതിക്ക് തൊട്ടുമുമ്പ് 182 ദിവസമോ 12 മാസമോ ഇന്ത്യയില്‍ താമസിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ആധാറിന് അര്‍ഹതയുള്ളൂ.

Story Highlights: Did NRI’ s need to link aadhaar with PAN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here