Advertisement

ബൈക്ക് യാത്രികനെ പിന്തുടർന്നെത്തി ഹെൽമറ്റ് സമ്മാനിച്ച് ‘ഹെൽമറ്റ് മാൻ ഓഫ് ഇന്ത്യ’

March 17, 2023
Google News 2 minutes Read

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നാമംൽ ബോധവാന്മാരാണ്. എന്നിരുന്നാലും ഹെൽമറ്റ് ഉപയോഗിക്കാൻ മടിക്കുന്നവരാണ് മിക്കവരും. ഹെൽമറ്റ് പോലുള്ള സുരക്ഷാ മുൻകരുതലുകൾ എടുക്കാനോ സീറ്റ് ബെൽറ്റ് ധരിക്കാനോ റൈഡർ മറന്നതിനാൽ പലപ്പോഴും വലിയ അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോഴിതാ, ബിഹാറിൽ നിന്നുള്ള ഒരാൾ ഇത്തരം അശ്രദ്ധരായ ഡ്രൈവർമാരെ ബോധവൽക്കരിക്കുകയും ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധനേടുകയാണ്.

‘ഇന്ത്യയുടെ ഹെൽമറ്റ് മാൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഘവേന്ദ്ര കുമാർ, ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്ന പ്രചാരണത്തിലൂടെ വളരെയധികം ജനപ്രിയനായിരുന്നു. ഇപ്പോഴിതാ, ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ നിന്നുമുള്ള ഒരു വിഡിയോ അദ്ദേഹം പങ്കിട്ടു. ഇദ്ദേഹം ഹെൽമറ്റ് ധരിച്ച് കാർ ഓടിക്കുന്നത് വിഡിയോയിൽ കാണാം. യാത്രയ്ക്കിടെ ഹെൽമറ്റ് ഇല്ലാത്ത ഒരു ബൈക്ക് യാത്രികനെ സിഗ്നലിലെത്തി വിൻഡോയിലൂടെ ഒരു പുതിയ ഹെൽമറ്റ് സമ്മാനിക്കുന്നു.

ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നയാൾ തടഞ്ഞു നിർത്തിയ ശേഷം, കുമാർ ഹെൽമറ്റ് നൽകുകയും ബൈക്ക് ഓടിക്കുമ്പോഴെല്ലാം അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വിഡിയോയിൽ അയാൾ കുമാറിന് നന്ദി പറയുന്നുണ്ട്. ‘ഞാൻ എന്റെ കാറിന്റെ സ്പീഡ് 100ന് മുകളിൽ എടുക്കുന്നില്ല, പക്ഷേ ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ഒരാൾ എന്നെ മറികടന്നപ്പോൾ, ഹെൽമറ്റില്ലാതെ തന്നെ അവന്റെ വേഗത ഞങ്ങളേക്കാൾ കൂടുതലായതിനാൽ ഞാൻ സ്തംഭിച്ചുപോയി. അദ്ദേഹത്തിന് ഒരു സുരക്ഷാ ഹെൽമറ്റ് നൽകാൻ, എനിക്ക് എന്റെ കാർ 100 ന് മുകളിൽ ഓടിക്കേണ്ടിവന്നു, ഒടുവിൽ അവനെ പിടികൂടി’- എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here