Advertisement

‘കബ്‌സ’ ഹരം കൊള്ളിക്കുന്ന ആക്ഷന്‍ ആഘോഷം

March 17, 2023
Google News 2 minutes Read
Kabzaa Kannada movie review

പാന്‍ ഇന്ത്യ തരംഗം സൃഷ്ടിക്കാന്‍ ഉറച്ച് പുറത്തിറങ്ങിയ കന്നട സിനിമ കബ്‌സ മലയാളി പ്രേക്ഷക ആസ്വാദക ഹൃദയവും കീഴടക്കുന്നു. 4 ഭാഷകളില്‍ ഒന്നിച്ച് പുറത്തിറങ്ങിയ സിനിമ ആദ്യ ദിനം തന്നെ കയ്യടി നേടുകയാണ്. ഉപേന്ദ്ര നായകനായിയെത്തുന്ന സിനിമയില്‍ കിച്ച സുദീപ്, ശിവ രാജ്കുമാര്‍, ശ്രയ ശരണ്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ അണി നിരക്കുന്നു .ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ചന്ദുവാണ്.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉപേന്ദ്ര നായകനായി എത്തുന്ന സിനിമയില്‍ താരം ആക്ഷനിലും അഭിനയത്തിലും തകര്‍ക്കുന്നുണ്ട്. (Kabzaa Kannada movie review)

ഇന്ത്യന്‍ സ്വതന്ത്രത്തിനായി പോരാടി വീരമൃത്യു വരിച്ച അച്ഛന്റെ മകന്‍ ലോകമറിയുന്ന അധോലോക നായകനായി മാറുന്നതാണ് സിനിമ. ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് പാക്കേജ് ഒരുക്കുന്ന സിനിമ ദൃശ്യങ്ങളും സംവിധാനവും കൊണ്ട് പ്രക്ഷകരെ ആവേശത്തിലെത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ വ്യോമ സേന പൈലറ്റായി പരിശീലനം ലഭിച്ച ആര്‍കെശ്വരന്‍ എന്ന യുവാവ് ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അധോലോക നായകനായി മാറുന്നു. ആര്‍കെശ്വരന്‍ എതിരാളികളെ വകവരുത്തി മുന്നേറുന്ന പോരാട്ടത്തിന്റെ കഥ പറയുന്നതിനൊപ്പം. കുടുംബ ജീവിതവും പ്രണയവും സിനിമയില്‍ സുന്ദരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്.ഒരു ആക്ഷന്‍ മാസ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്തിറക്കിയിരിക്കുന്ന സിനിമ നിങ്ങളൊരു ഗാങ്സ്റ്റര്‍ സിനിമ പ്രേമിയാണെങ്കില്‍ ഹരം കൊള്ളിയ്ക്കും. കെജിഎഫ് സിനിമയെ ഏറ്റെടുത്ത മലയാളി പ്രക്ഷകര്‍ കബ്‌സയെ വരും ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.

Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്

വെടിക്കോപ്പുകളും കത്തിയമരുന്ന തെരുവുകളും രക്തം വീണ മണ്ണും നിറഞ്ഞ കഥ കിച്ച സുദീപ് അവതരിപ്പിച്ച് ബക്ഷി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളിലൂടെയാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്. അധോലോകത്തിന്റെ അന്ധകാരത്തിന്റെ കഥ പറയുമ്പോളും സ്‌നേഹം മാത്രം നിറഞ്ഞ അമ്മയുടേയും മധുമതിയെന്ന ആര്‍കെശ്വരന്റെ ഭാര്യയുടെയും കഥയും സിനിമ സംസാരിക്കുന്നുണ്ട് .

രണ്ടാം ഭാഗത്തിനായി കാത്തിരിക്കാനുള്ള ഇലമെന്റ്‌സ് എല്ലാം കൃത്യമായി ന്നിലനിര്‍ത്തിയാണ് സിനിമ അവസാനിക്കുന്നത് അതുകൊണ്ട് തന്നെ സിനിമ ഒരു കൃത്യമായ അവസാനം നല്‍കുന്നതല്ല മറിച്ച് പ്രക്ഷകരെ കത്തിരിപ്പിക്കുകയാണ്. കബ്‌സ രണ്ടാം ഭാഗവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നതാകുമെന്ന് ഉറപ്പിക്കാന്‍ അവസാന നിമിഷങ്ങളില്‍ സംവിധായകന്‍ പറയാതെ മറച്ചുവെച്ച കാര്യങ്ങള്‍ മാത്രം മതി.
120 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ് ക്വാളിറ്റി എടുത്ത് പറയേണ്ടത് തന്നെയാണ് .കെ ജി എഫും കാന്താരയും വലിയ സിനിമ കാഴ്ചാനുഭവം മലയാളികള്‍ക്ക് സമ്മാനിച്ച് സിനിമകളാണ്. അതേ കന്നഡ സിനിമാലോകത്ത് നിന്ന് കബ്‌സ കൂടി വലിയ അനുഭവമായി മാറുകയാണ് പ്രേക്ഷകര്‍ക്ക് . കന്നഡ സിനിമ മലയാളിക്ക് ആവേശ സിനിമകള്‍ സമ്മാനിക്കുന്ന ഇടമായി കൂടുതല്‍ മാറുകയാണ്.

Story Highlights: Kabzaa Kannada movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here