കോഴിക്കോട് ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ അപകടം; കുടുങ്ങി കിടക്കുന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി
March 17, 2023
2 minutes Read
കോഴിക്കോട് വടകര ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടയിൽ യന്ത്ര ഭാഗങ്ങളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ( kozhikode giant wheel accident trapped worker rescued )
മലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തിൽ പെട്ടത്. എടച്ചേരി പൊലീസും വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഓർക്കാട്ടേരി ചന്തയുടെ ഭാഗമായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഈ ആകാശത്തൊട്ടിൽ. ഏറ്റവും ഉയരത്തിൽ കയറി യന്ത്രം അഴിച്ചു മാറ്റുന്നതിനിടെയാണ് ഷംസുവിന്റെ കാൽ കുടുങ്ങിയത്. ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ല.
Story Highlights: kozhikode giant wheel accident trapped worker rescued
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement