മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെ. സുധാകരന് എതിരെ നിയമനടപയിയെടുക്കണം; ഇപി ജയരാജൻ

മുഖ്യമന്ത്രി പദവിയെ തെറി വിളിച്ച് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെ വളരെ നിന്ദ്യമായ രീതിയിൽ അവഹേളിച്ച സുധാകരൻ രാഷ്ട്രീയ കേരളത്തിനും സാംസ്കാരിക കേരളത്തിനും അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു. ( Legal action should be taken against k Sudhakaran; EP Jayarajan ).
ഒട്ടനവധി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ജനകീയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനെ ഇത്തരത്തിൽ വിശേഷിപ്പിക്കാൻ സ്വബോധമുള്ള ഒരാൾക്കും കഴിയില്ല. സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം. രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിർത്തണോ എന്ന് കേരളത്തിലെ കോൺഗ്രസ്സും ആലോചിക്കണം.
ബോധമുള്ള ആരെങ്കിലും കോൺഗ്രസ്സിലുണ്ടെങ്കിൽ സുധാകരനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഈ അധിക്ഷേപത്തിന് പരസ്യമായി മാപ്പ് പറയിക്കണം. വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമായ കേരളത്തിന് അപമാനമായ കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: Legal action should be taken against k Sudhakaran; EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here