Advertisement

പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല; ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും: വിഡി സതീശൻ

March 17, 2023
Google News 2 minutes Read
opposition attack niyamasabha satheesan

പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും. എംഎൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (opposition attack niyamasabha satheesan)

പ്രതിപക്ഷത്തിന്റെ അവകാശം കൃത്യമായി പറഞ്ഞതാണ്. പ്രതിപക്ഷ അംഗങ്ങൾക്കു മാത്രമല്ല റൂൾ 50 അവസരം. കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ പ്രതിപക്ഷ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നു. അങ്ങനെ വന്നാൽ പൂച്ചകളെപ്പോലെ പതുങ്ങിയിരിക്കുന്ന പ്രതിപക്ഷം എന്ന് വിചാരണ ചെയ്യപ്പെടും. പ്രതിപക്ഷം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. നിയമസഭാ നടപടികൾ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. പ്രതിപക്ഷ അവകാശങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ കേട്ടിരിക്കില്ല. ഒരു അതിക്രമവും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചും പറയും. ഡെപ്യൂട്ടി ചീഫ് മാർഷൽ സി.പി.എം ഗുണ്ടയെ പോലെ പെരുമാറി. എം എൽ എ മാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കും
പോലീസ് ഭരണം നടക്കുന്നത് ഇങ്ങനെയാണ്. വാദി പ്രതിയായി മാറുന്നു.

Read Also: നിയമസഭ സംഘർഷം; അടിയന്തരപ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്

നിയമസഭയിലെ സംഘർഷം കാര്യങ്ങൾ നേരെ തിരിച്ചാണ്. എംഎൽഎ മാരോട് ഇങ്ങനെ എങ്കിൽ സാധാരണക്കാർ എന്തൊക്കെ അനുഭവിക്കണം.
സമരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. മുഖ്യമന്ത്രി ധാർഷ്ട്യത്തിൽ നിന്നു പിന്മാറും വരെ പ്രതിപക്ഷം പ്രതിഷേധിക്കും. സമരം പുറത്തേക്ക് കൂടി വ്യാപിപ്പിക്കും. പ്രതിപക്ഷത്തിന്റെ അവകാശം അംഗീകരിക്കുന്നതു വരെ സമരം തുടരും. നാല് എം.എൽ എ മാർക്ക് പരിക്ക് പറ്റി ഒരാൾ ഐ.സി.യുവിൽ കിടക്കുമ്പോൾ ചോദ്യം ചോദിക്കാൻ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് എംഎൽഎ കെ. കെ. രമ ഡിജിപിക്ക് പരാതിയിൽ രണ്ടാം ദിവസവും പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയുടെ പരാതി തുടർനടപടിക്ക് കൈമാറിയിട്ടില്ല എന്നാണ് റിപോർട്ടുകൾ. രാഷ്ട്രപതിയുടെ സന്ദർശനത്തിരക്കിലായതിനാലെന്നാണ് കേസ് എടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ, കെ. കെ. രമയുടെ കൈ ഒടിഞ്ഞതിന്നാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ആരോപിച്ചു.

Story Highlights: opposition attack niyamasabha vd satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here