പ്രണവിലാസം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ

തിയറ്ററിൽ പ്രദർശനം തുടരുന്ന പ്രണവിലാസം സിനിമയുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ആയിരുന്നു ആഘോഷം.
മികച്ച പ്രേക്ഷക പ്രതികരണവുമായി തിയ്യറ്ററുകളിൽ പ്രദർശനം തുടരുകയാണ് ‘പ്രണയവിലാസം’. ആദ്യ ചിത്രത്തിന്റെ പ്രദർശനം നാലാഴ്ച പിന്നിട്ടതിൽ സന്തോഷമെന്ന് സംവിധായകൻ നിഖിൽ മുരളി.
സിനിമയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച അനശ്വര രാജൻ തനിക്കെതിരെ ഉയർന്ന ബോഡി ഷെയിമിംഗ് നെ കുറിച്ചും പ്രതികരിച്ചു. സിനിമയിലെ പ്രമേയമാണ് തന്നെ ആകർഷിച്ചതെന്ന് മിയ ജോർജ് പ്രതികരിച്ചു.
അണിയറ പ്രവർത്തകർ ഒത്തുകൂടിയായിരുന്നു കൊച്ചിയിൽ സിനിമയുടെ വിജയഘോഷം. കാംപസും റൊമാൻസും നൊസ്റ്റാൾജിയയും പ്രമേയമാകുന്ന കുടുംബചിത്രമാണ് പ്രണയവിലാസം. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത ചിത്രം സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മിച്ചത്.
Story Highlights: pranayavilasam movie success celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here