തമിഴ്‌നാട് വിഴിപ്പുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ നഴ്‌സിങ് വിദ്യാർത്ഥിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട് വിഴിപ്പുരത്ത് പ്രണയത്തിൽ നിന്ന് പിന്മാറിയ നഴ്‌സിങ് വിദ്യാർത്ഥിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വിക്രവണ്ടി രാധാപുരം സ്വദേശി ധരണിയാണ് കൊല്ലപ്പെട്ടത്. കേസിൽ, മധുരപ്പാക്കം സ്വദേശി ഗണേഷിനെ പൊലിസ് അറസ്റ്റു ചെയ്തു. ( tamilnadu youth kills woman )
സ്വകാര്യ നഴ്‌സിങ് കോളജിലെ വിദ്യാർത്ഥിയായ ധരണി, ഇന്നു രാവിലെ ആറുമണിയോടെ, വീടിന് പുറത്തുള്ള ശുചിമുറിയിലേയ്ക്ക് പോകവെ, ഒളിച്ചിരുന്ന ഗണേഷ്, പിന്നിലൂടെ വന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ധരണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഓടിയെത്തുന്‌പോഴേയ്ക്കും ധരണി മരിച്ചു. വിക്രവണ്ടി പൊലിസെത്തിയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്.
പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പെൺകുട്ടിയുടെ കാമുകനും മധുരപ്പാക്കം സ്വദേശിയുമായ ഗണേഷാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മറ്റൊരു കൊലപാതക കേസിൽ പൊലിസ് അന്വേഷിയ്ക്കുന്ന പ്രതി കൂടിയാണ് ഗണേഷ്. പ്രത്യേക സംഘം രൂപീകരിച്ച് പൊലിസ് അന്വേഷണം തുടരവെ, മധുരപ്പാക്കത്തെ വയലിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രണയത്തിൽ നിന്നും ധരണി പിന്മാറിയതാണ് കൊല ചെയ്യാൻ കാരണമെന്ന് ഗണേഷ് പൊലിസിനോടു സമ്മതിച്ചു.
Story Highlights: tamilnadu youth kills woman