Advertisement

ഐഎസ്എൽ ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ്‌സി – എടികെ മോഹൻ ബഗാൻ പോരാട്ടം

March 18, 2023
Google News 2 minutes Read
Team officials with ISL Trophy befor final

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശപോരാട്ടം. ഗോവ മാർഗോയിലെ ഫട്രോഡ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 07:30നാണ് മത്സരം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ട്രോഫികൾ നേടി ചരിത്രം സൃഷ്ട്ടിച്ച എടികെ മോഹൻ ബഗാൻ തങ്ങളുടെ നാലാമത് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുക. അതെസമയം, ബെംഗളൂരു എഫ്‌സിക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഐഎസ്എൽ കിരീടമാണ് ഇന്ന് വിജയിച്ചാൽ നേടിയെടുക്കാൻ സാധിക്കുക. സെമിഫൈനലിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വിജയിച്ചാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്. Bengaluru FC ATK Mohun Bagan ISL Final today

ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥയാണ് ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടേത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്ന ബെംഗളൂരു പരിശീലകനായ മാർകോ പെസ്സെയോലിയെ മാറ്റി ഇംഗ്ലീഷ് പരിശീലകൻ സൈമൺ ഗ്രേയ്‌സനെ തട്ടകത്തിലെത്തിച്ചിരുന്നു. തുടർന്ന്, മുംബൈ സിറ്റിയെ തോൽപിച്ച് 2022 ലെ ഡ്യൂറൻഡ് കപ്പ് ബെംഗളൂരു നേടിയിരുന്നു. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം തുടക്കമാണ് ക്ലബിന് ലഭിച്ചത്. ആദ്യ പന്ത്രണ്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ക്ലബിന് വിജയം കണ്ടെത്താൻ സാധിച്ചുള്ളൂ. ഇത്തവണയും ബെംഗളൂരു പ്ലേഓഫ് കളിക്കില്ല എന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം വിശ്വസിച്ചു. എന്നാൽ, മോശം കാലത്തെ മണ്ണിട്ട് മൂടി 2023 വർഷം ആരംഭിച്ച ക്ലബ് അപാരിചിത കുതിപ്പാണ് നടത്തിയത്. പത്ത് മത്സരങ്ങളിൽ തുടർച്ചയായി ജയിച്ച ക്ലബ് സെമി ഫൈനൽ രണ്ടാം പാദത്തിൽ മുംബൈയോട് തോറ്റു. എന്നാൽ, ആദ്യ പാദത്തിൽ മുംബൈക്ക് എതിരെ ബെംഗളൂരു നേടിയ ലീഡ് മത്സരത്തെ സമനിലയിലെത്തിക്കുകയും ഷൂട്ട്ഔട്ടിലേക്ക് എത്തിക്കുകയും ചെയ്തു.

Read Also: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍: വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങി ഫുട്‌ബോള്‍ ലോകം

സമാനമാണ് എടികെ മോഹൻബാഗിന്റെ ഈ സീസണിലെ ചരിത്രവും. ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും എഎഫ്‌സി കപ്പിൽ ക്വാർട്ടർ ഫൈനലിൽ നിന്നും ടീം പുറത്തായി. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്ഥിരതയില്ലാത്ത മുന്നേറ്റമായിരുന്നു ക്ലബ്ബിന്റേത്. അവസാന മൂന്ന് മത്സരങ്ങളിൽ തുടർവിജയം നേടിയതാണ് ടീമിനെ പ്ലേഓഫിലെത്തിച്ചത്. സെമി ഫൈനലിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ ഇരുപാദങ്ങളിലും സമനിലയിൽ തളച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയും എടികെ മോഹൻ ബഗാൻ ജയിക്കുകയും ചെയ്തു. മോഹൻ ബഗാനുമായുള്ള ലയനത്തിന് ശേഷമുള്ള ആദ്യ ട്രോഫിയാണ് ക്ലബ്ബിന്റെ ലക്ഷ്യം.

Story Highlights: Bengaluru FC ATK Mohun Bagan ISL Final today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here