മെട്രോ നിർമാണം നടക്കുന്നതിന് സമീപം ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിൽ ; അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

റാപ്പിഡ് മെട്രോ സ്‌റ്റേഷൻ നിർമാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ( Chopped Up Body Parts Found Near Rapid Metro Construction Site )
മെട്രോ നിർമാണ പ്രവർത്തകരാണ് ശരീരഭാഗങ്ങൾ ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിർമാണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ നിരവധി ശരീരഭാഗങ്ങളും തലമുടിയും കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങൾ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.
ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Chopped Up Body Parts Found Near Rapid Metro Construction Site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here