ആഗോള ഭീകരസംഘടനാ പട്ടികയിൽ സിപിഐ ? പ്രചാരണം വ്യാജം [24 Fact Check ]
ആഗോള ഭീകരസംഘടനാ പട്ടികയിൽ സിപിഐക്ക് 12-ാം സ്ഥാനമെന്ന തലക്കെട്ടോടെ കഴിഞ്ഞ കുറച്ച് ദിവസമായി ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വന്റി ഡെഡ്‌ലിയസ്റ്റ് ടെറർ ഗ്രൂപ്പ് ഓഫ് 2022 എന്ന തലക്കെട്ടിൽ നൽകിയ പട്ടികയിലാണ് സിപിഐ ഉൾപ്പെട്ടിരിക്കുന്നതായി കാണിച്ചിരിക്കുന്നത്. ( cpi terrorist list fact check )
സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആൻഡ് പീസ് ആദ്യം പ്രസിദ്ധീകരിച്ച പട്ടികയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്്. എന്നാൽ ഐഇപിക്ക് അബദ്ധം പറ്റിയതാണ് എന്നതാണ് യാഥാർത്ഥ്യം. സിപിഐ മാവോയിസ്റ്റ് എന്ന് നൽകുന്നതിന് പകരം സിപിഐ എന്ന് മാത്രം പട്ടികയിൽ നൽകുകയായിരുന്നു.
തെറ്റായ റിപ്പോർട്ട് ഉടൻ പിൻവലിച്ചില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയവുമായി നേരിടുമെന്ന് വ്യക്തമാക്കി സിപിഐ ഐഇപിക്ക് കത്തയച്ചതോടെ, അധികൃതർ തെറ്റ് തിരുത്തുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് രേഖപ്പെടുത്തി പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു.
Story Highlights: cpi terrorist list fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here