‘ആദിപുരുഷി’ന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി കോടതി

‘ആദിപുരുഷ്’ സിനിമയുടെ നിര്‍മാതാവിനെതിരായ കേസ് പിന്‍വലിക്കാന്‍ ഹര്‍ജി. പ്രഭാസ്, സെയ്ഫ് അലി ഖാന്‍, കൃതി സെനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദിപുരുഷ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് നിര്‍മാതാവിനെതിരെ കോടതിയിലെത്തിയത്.(Delhi court rejects plea to stay release of ‘Adipurush’ movie)
സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടെന്നും അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെടുകയായിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിച്ച ഡല്‍ഹി കോടതി നിര്‍മാതാവിനെതിരായി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളി.
ചിത്രത്തില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. രാവണനെ തെറ്റായ ഭാവത്തിലാണ് കാണിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹിന്ദു പുരാണങ്ങളില്‍ ശ്രീരാമനെ മഹാമനസ്‌കനും ശാന്തനുമായി കാണിച്ചതെങ്കില്‍ സിനിമയില്‍ രാമനെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ
ചിത്രത്തിന്റെ ട്രെയിലറും പ്രമോയും അടക്കം റിലീസ് പൂര്‍ണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജിയിലെ ആവശ്യം. യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെ എല്ലാ സോഷ്യല്‍ മീഡിയകളില്‍ നിന്നും ട്രെയിലര്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശവും ഹര്‍ജിക്കാരന്‍ തേടിയിരുന്നു.
Story Highlights: Delhi court rejects plea to stay release of ‘Adipurush’ movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here