യുഡിഎഫിൽ കൂടിയാലോചന നടക്കുന്നില്ല; വിമർശനവുമായി ആർഎസ്പി

യുഡിഎഫിൽ കൂടിയാലോചന ഇല്ലെന്ന വിമർശനവുമായി ആർഎസ്പി. അടിയന്തര സാഹചര്യങ്ങളിൽ പോലും മുന്നണി യോഗം ചേരാറില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഗൗരവത്തിലെടുക്കണമെന്നും ആർഎസ്പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.(RSP secretary Shibu baby john criticize UDF )
യുഡിഎഫ് എന്ന സംവിധാനം കുറേക്കൂടി ഗൗരവത്തിൽ കൂടിയാലോചന നടത്തേണ്ടതുണ്ട്. മാസങ്ങളുടെ ഇടവേളയിൽ യോഗം ചേരുന്നത് നിർഭാഗ്യവശാൽ ദൗർഭാഗ്യകരമാണ്. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും വീഴ്ച സംഭവിക്കുന്നു.
ഇത്രയും സങ്കീർണമായ വിഷയങ്ങൾ നടക്കുമ്പോൾ കുറേക്കൂടി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ആർഎസ്പി നേതാക്കൾ പറഞ്ഞു.
Read Also: മാർ ജോസഫ് പാംപ്ലാനി ബിജെപിക്ക് അനുകൂലമായി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല; ഇ.പി ജയരാജൻ
എന്നാൽ എല്ലാ മാസവും യുഡിഎഫ് യോഗം ചേരാറുണ്ടെന്നും വിമർശനം ഉന്നയിക്കേണ്ടത് മുന്നണി യോഗത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരസ്യമായി മാധ്യമ പ്രവർത്തകരുമായിട്ടല്ലല്ലോ ചർച്ച ചെയ്യേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
Story Highlights: RSP secretary Shibu baby john criticize UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here