എൽ ക്ലാസിക്കോ ഇന്ന്; പെഡ്രിയും ഡെംബലെയും അലാബയും കളിക്കില്ല

ഫുട്ബോൾ ലോകത്തെ രണ്ട് ധ്രുവങ്ങളാക്കി മുറിക്കുന്ന സ്പാനിഷ് എൽ ക്ലാസിക്കോ ഇന്ന്. ഇന്ത്യൻ സമയം രാത്രി ഒന്നരക്ക് എഫ്‌സി ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. നിലവിൽ ലീഗിൽ ഒന്നാമതുള്ള എഫ്‌സി ബാഴ്സലോണ രണ്ടാമതുള്ള റയൽ മാഡ്രിഡുമായുള്ള ലീഡ് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുക. നിലവിൽ ഒൻപത് പോയിന്റുകളുടെ ലീഡാണ് ബാഴ്‌സലോണയ്ക്ക് ഉള്ളത്. Spanish El Clasico today
ലാ ലിഗയിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നിലനിർത്തുന്ന ടീമാണ് ബാഴ്സലോണ. 25 മത്സരങ്ങളിൽ നിന്ന് 19 ക്ലീൻ ഷീറ്റുകൾ നേടിയ ക്ലബ്ബിന്റെ പ്രതിരോധ നിര ശക്തമാണ്. എട്ട് ഗോളുകൾ മാത്രമാണ് ബാഴ്സ ലീഗിൽ വഴങ്ങിയിട്ടുള്ളത്. ഗോൾകീപ്പർ ടെർ സ്റ്റീഗനൊപ്പം ബാൾഡും കുണ്ടേയും ക്രിസ്റ്റൻസണും അരോഹോവും അടങ്ങുന്ന നിറയെ മറികടന്ന് ഗോൾ അടിക്കുന്ന എന്നത് ശ്രമകരമാണ്. എന്നാൽ, പരുക്കിന്റെ പിടിയിലായ പെഡ്രിയും ഡെംബലെയും ഇന്ന് കളിക്കാനിറങ്ങില്ല. മികച്ച ഫോമിലുള്ള റാഫിഞ്ഞയാണ് ഇന്ന് ബാഴ്സയുടെ ആക്രമണത്തിന് ചുക്കാൻ പിടിക്കുക.
പ്രതിരോധ താരം അലാബയുടെ പരിക്കു ഒഴിവാക്കിയാൽ എല്ലാ താരങ്ങളും ഇന്നത്തെ മത്സരത്തിന് ലഭ്യമാണെന്നത് റയൽ മാഡ്രിഡിന്റെ ആത്‌മവിശ്വാസം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ തോൽപ്പിച്ചത് മദിർഡിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. ഈ മാസം ആദ്യം നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയ്ക്ക് എതിരേയേറ്റ തോൽവിക്ക് പകരം വീട്ടാനാകും ഇന്ന് റയലിന്റെ വെള്ളപ്പട ശ്രമിക്കുക.
Story Highlights: Spanish El Clasico today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here