സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത് 10 കോടി രൂപ
സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ആരാകും ആ ഭാഗ്യശാലിയെന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഗോർഖി ഭവനിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ് നടക്കും. 250 രൂപയാണ് ടിക്കറ്റ് വില. ( summer bumper lottery 2023 )
പത്ത് കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും.
സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സമ്മാനർഹർക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.
Story Highlights: summer bumper lottery 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here