Advertisement

ബിഷപ്പിന്റെ പ്രസ്താവനയില്‍ എന്തിനാണ് പരിഭ്രാന്തി? വിമര്‍ശനവുമായി വി.മുരളീധരന്‍

March 19, 2023
Google News 3 minutes Read
V Muraleedharan response on bishop joseph pamplany's remarks over BJP

റബ്ബറിന് മുന്നൂറ് രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കാം എന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഭരണപക്ഷത്തിന് പരിഭ്രാന്തി എന്തിനാണെന്ന് വി മുരളീധരന്‍ ചോദിച്ചു. കേരളത്തിലെ കര്‍ഷകര്‍ ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ അസ്വസ്ഥത പാടില്ല. ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് മാറിമാറി ഭരിച്ചവരുടെ വഞ്ചനയില്‍ മനംമടുത്ത് കൊണ്ടാണ് എന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.(V Muraleedharan response on bishop joseph pamplany’s remarks over BJP)

മാറിമാറി ഭരിച്ചവരുടെ വഞ്ചനയില്‍ മനംമടുത്താണ് കര്‍ഷകന്‍ ബിജെപിയില്‍ പ്രതീക്ഷ വയ്ക്കുന്നത്. മാര്‍ ജോസഫ് പാംപ്ലാനിക്ക് എതിരെ രംഗത്ത് വരുന്ന എം.വി ഗോവിന്ദനും വി.ഡി സതീശനും അത് ഓര്‍ക്കുന്നത് നല്ലതാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു. ജപ്തി ഭീഷണിയില്‍ റബര്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതല്ല, ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് കേരളത്തിലെ ഭരണ പ്രതിപക്ഷത്തിന് മുഖ്യം. താങ്ങുവിലയിലെ തട്ടിപ്പും ജപ്തിഭീഷണിയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് പുറത്തു വിടണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ബിജെപിക്ക് എം.പിയുണ്ടായാല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ എന്ന ചോദ്യവുമായി എത്തുന്നവര്‍ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത് എന്ന് ഓര്‍ക്കണം. സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവര്‍ കേരളത്തില്‍ പ്രധാനമന്ത്രിയുടെ വര്‍ധിക്കുന്ന ജനപ്രീതിയില്‍ പരിഭ്രാന്തി പൂണ്ടവരാണ് എന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Read Also: ബിഷപ്പിന്റെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണുന്നില്ല, കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഇടപെടലുണ്ടാകും: കെ സുരേന്ദ്രന്‍

കേന്ദ്രസര്‍ക്കാര്‍ റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് സഭ പറഞ്ഞിട്ടില്ലെന്നാണ് വിഷയത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചത്. കത്തോലിക്ക കോണ്‍ഗ്രസിന്റെ റാലിയിലായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസ്താവന. കേരളത്തില്‍ ഒരു എം.പിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നുമായിരുന്നു പാംപ്ലാനിയുടെ വാക്കുകള്‍.

എന്നാല്‍ ഇത് സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയതെന്നും ബിഷപ്പ് പറഞ്ഞു.

Story Highlights: V Muraleedharan response on bishop joseph pamplany’s remarks over BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here