Advertisement

തമാശയല്ല ബോഡി ഷെയിമിംഗ്; അസുഖകരമായ കമന്റുകളെ നേരിടുമ്പോള്‍ മനസ് കൈവിടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

March 19, 2023
Google News 2 minutes Read
Ways to fight body shaming and gain self-love

നമ്മുടെ ശരീരഘടനയെക്കുറിച്ചും നിറത്തെക്കുറിച്ചും ശബ്ദത്തെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ ജഡ്ജ് ചെയ്ത് അസുഖകരവും ടോക്‌സിക്കുമായ കമന്റുകള്‍ പറയുമ്പോള്‍ അത് നേരിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ബോഡി ഷേയ്മിങ് എന്നറിയപ്പെടുന്ന ഈ കാര്യം അത്ര നിസാരമായ ഒന്നല്ലെന്ന് ഇപ്പോള്‍ കുറച്ചുപേരെങ്കിലും തിരിച്ചറിഞ്ഞുവരുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചും മറ്റ് ബാഹ്യകാര്യങ്ങളെക്കുറിച്ചും അരക്ഷിതാവസ്ഥയുണ്ടാകാനും പിന്നീട് വിഷാദത്തിലേക്ക് എത്താനും ഉള്‍പ്പെടെ ബോഡിഷെയിമിംഗ് കാരണമാകുന്നു. ബോഡി ഷെയിമിങ് ചെയ്യുന്ന എല്ലാവരേയും ഒറ്റയടിയ്ക്ക് ഒറ്റദിവസം കൊണ്ട് തിരുത്താനാകില്ല എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തില്‍ ടോക്‌സിക് കമന്റുകളെ നേരിടുമ്പോള്‍ മനസ് കൈവിടാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാമെന്ന് പരിശോധിക്കാം. (Ways to fight body shaming and gain self-love)

  1. സ്വയം മനസിലാക്കുക

നിങ്ങളെന്നാല്‍ കേവലം ഒരൊറ്റ കാര്യം മാത്രമല്ലെന്ന് മനസിലാക്കുക. നിങ്ങളുടെ ശരീരവും ചിന്തകളും സ്വപ്‌നങ്ങളും വികാരങ്ങളും ബലങ്ങളും ബലഹീനതകളും ചേര്‍ന്നതാണ് നിങ്ങള്‍. അതില്‍ പെര്‍ഫെക്ട് എന്ന് നിങ്ങളും മറ്റുള്ളവരും കരുതുന്ന ചിലതും ഇംപെര്‍ഫെക്ട് എന്ന് വിളിക്കപ്പെടുന്ന ചിലതും ഉണ്ടാകാം. ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായി നിങ്ങള്‍ ചുരുങ്ങുന്നില്ലെന്നും എല്ലാം ഒന്നു ചേര്‍ന്ന നിങ്ങളിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും സ്വയം പറഞ്ഞ് മനസിലാക്കുക.

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

  1. ആരോഗ്യം ശ്രദ്ധിക്കുക

ആരെങ്കിലും മെലിയണമെന്നോ, തടിയ്ക്കണമെന്നോ പറഞ്ഞെന്ന് കരുതി ആരോഗ്യകരമല്ലാത്ത ശീലങ്ങളിലേക്ക് സ്വയം ചെന്ന് ചാടരുത്. ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് സ്വയം തോന്നിയാല്‍ തന്നെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മാനിച്ച് ആരോഗ്യകരമായ മാറ്റങ്ങള്‍ വേണം ജീവിതത്തില്‍ വരുത്താന്‍.

  1. ഷെയിമേഴ്‌സിനോട് അവരുടെ വാക്കുകള്‍ നിങ്ങള്‍ക്ക് വേദനിച്ചു എന്ന് തുറന്ന് പറയുക

നിങ്ങളുടെ വാക്കുകള്‍ എനിക്ക് സ്‌നേഹമോ കരുതലോ ആയല്ല തോന്നുന്നതെന്നും ഈ വാക്കുകള്‍ വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഷെയിമേഴ്‌സിനോട് മനസ് തുറന്ന് പറയുക. ബോഡി ഷെയിമിംഗ് തെറ്റാണെന്ന് അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുക. ഇതൊരു തമാശയായിരുന്നില്ലെന്ന് അവരോട് വ്യക്തമാക്കുക.

  1. നിങ്ങളെ ചേര്‍ത്തുപിടിക്കുന്നവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക
  2. സ്വയം സംസാരിക്കുക

മറ്റുള്ളവരുടെ കണ്ണുകളിലൂടെയല്ല സ്വയം നോക്കേണ്ടതെന്നും ഞാന്‍ മനസിലാക്കുന്ന ഞാന്‍ ഇങ്ങനെയൊക്കെയാണെന്നും ശാന്തമായി തനിച്ച് സംസാരിക്കുക. ഇത് നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും.

  1. മനസ് പൂര്‍ണമായും കൈവിട്ടുപോകുന്നു എന്ന് തോന്നിയാല്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്.

Story Highlights: Ways to fight body shaming and gain self-love

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here