Advertisement

ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷം; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും

March 20, 2023
Google News 3 minutes Read
kerala Assembly will meet again today after a two day break

ഭരണ, പ്രതിപക്ഷ തർക്കം രൂക്ഷമായിരിക്കെ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് പുനരാരംഭിക്കും. രാവിലെ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. അടിയന്തപ്രമേയത്തിലെ നിയന്ത്രണം ഒഴിവാക്കുക, നിയമസഭാ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയെടുത്ത കേസ് പിൻവലിക്കുക എന്നിവയാണ് പ്രതിപക്ഷത്തിൻറെ ആവശ്യം. ( kerala Assembly will meet again today after a two day break ).

Read Also: “നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനഃപൂർവം ശ്രമിക്കുന്നു”: പിഎ മുഹമ്മദ്‌ റിയാസ്

രാവിലെ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കും സാധ്യതയുണ്ട്. ഈ ചർച്ചകളുടെ സ്ഥിതി അനുസരിച്ചാകും സഭയിലെ തുടർനടപടികൾ. കഴിഞ്ഞ ദിവസങ്ങളിലെ അനിഷ്ടസംഭവങ്ങളിലുള്ള സ്പീക്കറുടെ റൂളിങ്ങും ഇന്നുണ്ടായേക്കും.

ഒത്തുതീർപ്പിനായുള്ള പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണന്റെ അനൗദ്യോഗിക ശ്രമങ്ങൾ തുടരുകയാണ്. അനുരഞ്ജനമുണ്ടായില്ലെങ്കിൽ സഭ സമ്മേളനം വെട്ടിച്ചുരുക്കുന്നതും സ്പീക്കറുടെ ആലോചനയിലുണ്ട്.

Story Highlights: kerala Assembly will meet again today after a two day break

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here