Advertisement

“നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനഃപൂർവം ശ്രമിക്കുന്നു”: പിഎ മുഹമ്മദ്‌ റിയാസ്

March 19, 2023
Google News 2 minutes Read
Muhammed Riyas to media

നിയമസഭ തടസ്സപ്പെടുത്തുവാൻ പ്രതിപക്ഷം മനപ്പൂർവം ശ്രമിക്കുന്നുവെന്ന് പൊതുമരാമത് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ജില്ലയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് സമരിക്കുകയായിരുന്നു. ആദ്യമായല്ല അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി സഭയിൽ നിഷേധിക്കുന്നത്. എന്നാൽ, ഇത് വലിയ എന്തോ ഒരു സംഭവമാണ് എന്ന രീതിയിൽ ബോധപൂർവം കുഴപ്പമാണ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത് എന്ന അദ്ദേഹം പറഞ്ഞു. Muhammed Riyas on legislative assembly conflict

നിയമസഭ നല്ല രീതിയിൽ പോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹം എന്ന മന്ത്രി വ്യക്തമാക്കി. സ്പീക്കറും വളരെ നല്ല രീതിയിലാണ് സഭ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ, പ്രതിപക്ഷം സഭ തടസപ്പെടുത്താൻ വേണ്ടി മനഃപൂർവം ശ്രമിക്കുകയാണ്. സഭ നല്ല രീതിയിൽ നടക്കണമെന്ന് പ്രതിപക്ഷത്തിന് ഒരു താൽപ്പര്യവുമില്ല എന്ന മുഹമ്മദ് റിയാസ് വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. ആർഎസ്എസ് ഏജന്റുമാരായി കേരളത്തിലെ ചില കോൺഗ്രസുകാർ മാറുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: സച്ചിൻദേവിനെതിരെ കെ.കെ രമ നൽകിയ പരാതി രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

കേരള സർക്കാറിനെ അട്ടിമറിക്കനാണ് പ്രതിപക്ഷ ശ്രമം എന്ന ആരോപിച്ച അദ്ദേഹം കെകെ രമക്ക് എതിരായ സൈബർ ആക്രമണത്തിൽ മറുപടി നൽകിയില്ല. സംസ്ഥാന സെക്രട്ടറി വിഷയത്തിൽ മറുപടി പറഞ്ഞിട്ടുണ്ട് എന്ന ഉത്തരത്തിൽ അദ്ദേഹം ഒതുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് യാഥാർഥ്യമല്ലേ എന്നും മരുമകൻ എന്ന് കേൾക്കുമ്പോൾ ഒരു വിഷമവും തോന്നാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അത് കേൾക്കുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല എന്നും മന്ത്രി മുഹമ്മ്ദ് റിയാസ് കൂട്ടിച്ചേർത്തു.

Story Highlights: Muhammed Riyas on legislative assembly conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here