സമൂഹമാധ്യമങ്ങളിൽ വൈറലായ ആ സൂര്യകാന്തിപ്പാടം ഇവിടെയാണ്
പൂത്ത് ഉലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച കാണണോ ? എങ്കിൽ മലപ്പുറത്തേക്ക് പോകാം. മലപ്പുറം വേങ്ങര സൗത്ത് കുറ്റൂരിൽ ഒരു ഏക്കർ പാടശേഖരത്തിൽ സൂര്യകാന്തി പൂത്ത് തളിർത്ത് നിൽക്കുകയാണ്. ( malappuram vengara sunflower field )
ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഇന്ന് തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.
50 ദിവസം കൊണ്ട് സൂര്യകാന്തി കൃഷി വിപ്ലവം സൃഷ്ട്ടിച്ചതോടെ തോട്ടം സമൂഹ മാധ്യമങ്ങളിൽ സ്റ്റാറായി. ഇതോടെ തോട്ടം കാണാനും ഫോട്ടോ പകർത്താനും വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്.
Story Highlights: malappuram vengara sunflower field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here