മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; യുവതി മരിച്ചു

ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. (Malayali woman died in Saudi Arabia in car accident)
ജോര്‍ദാനില്‍ പോയി സന്ദര്‍ശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ ജിദ്ദയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ അല്ലൈത്തില്‍ വെച്ച് അജോര്‍ദാനില്‍ നിന്നും ജിസാനിലേക്ക് മടങ്ങും വഴി വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. രണ്ടര വയസുള്ള ഐസല്‍ മറിയം എന്ന കുട്ടിയും അപകട സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ജിസാനിലുള്ള നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ ഭര്‍ത്താവ് ഇവരുടെ കൂടെ ജോര്‍ദാനില്‍ പോയിരുന്നില്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് യുവതിയേയും കുഞ്ഞിനേയും ജോര്‍ദാനിലേക്ക് അയച്ചിരുന്നത്.
മരിച്ച യുവതിയെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരില്‍ രണ്ട് പേരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചിരിക്കുകയാണ്.
Story Highlights: Malayali woman died in Saudi Arabia in car accident