രഘുവരന്റെ പതിനഞ്ചാം ചരമവാർഷികത്തിൽ ഓർമ്മകുറിപ്പുമായി രോഹിണി

അതുല്യ കലാകാരൻ രഘുവരന്റെ 15-ാം ചരമവാർഷികത്തിൽ വികാരനിർഭരമായ ഓർമ്മകുറിപ്പുമായി അദ്ദേഹത്തിന്റെ മുൻഭാര്യയും നടിയുമായ രോഹിണി. നിരവധി സിനിമകളിൽ അതുല്യമായ വേഷങ്ങൾ അഭിനയിക്കാൻ ബാക്കിനിൽക്കവേ, 2008 മാർച്ച് 19നാണ് അവയവ തകരാർ മൂലമാണ് നടൻ അന്തരിച്ചത്. ശിവാജി-ദി ബോസ്, ശിവ, അഞ്ജലി തുടങ്ങിയ ജനപ്രിയ സിനിമകളിൽ വേഷമിട്ട രഘുവരൻ ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്.
March 19th 2008 started as a normal day but changed everything for me and Rishi. Raghu would have loved this phase of cinema so much and he’d have been happier as an actor too✨ pic.twitter.com/Suq1zCTy3v
— Rohini Molleti (@Rohinimolleti) March 19, 2023
‘2008 മാർച്ച് 19 ഒരു സാധാരണ ദിവസമായി ആരംഭിച്ചു. പക്ഷേ എനിക്കും ഋഷിക്കും എല്ലാം ആ ദിവസം മാറിമറിഞ്ഞു. രഘു സിനിമയുടെ ഈ ഘട്ടത്തെ വളരെയധികം ഇഷ്ടപ്പെടുമായിരുന്നു. കൂടാതെ ഒരു നടനെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നു.’ രഘുവരന്റെ ഫോട്ടോയ്‌ക്കൊപ്പം രോഹിണി ട്വിറ്ററിൽ കുറിച്ചു.
ശബ്ദത്തിന്റെ പ്രത്യേകതകൊണ്ട് അറിയപ്പെട്ട നടനായിരുന്നു രഘുവരൻ. മലയാള സിനിമയിലൂടെയാണ് രഘുവരൻ സിനിമയിൽ തന്റെ അഭിനയയാത്ര തുടങ്ങിയത്. 26 വർഷത്തെ കരിയറിൽ, മലയാളം, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായകനും വില്ലനുമായി ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം, നടൻ രഘുവരൻ 1996-ൽ നടി രോഹിണിയെ വിവാഹം കഴിച്ചു, പിന്നീട് ദമ്പതികൾ വേർപിരിഞ്ഞ് 2004-ൽ വിവാഹമോചനം നേടിയിരുന്നു. എന്നാൽ, സുഹൃത്തുക്കളായി തുടർന്നിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here