ഐപിഎലിനു തയ്യാർ; നെറ്റ്സിൽ മിന്നിച്ച് സഞ്ജു

ഐപിഎൽ സീസണു മുന്നോടിയായി നെറ്റ്സിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നെറ്റ്സിൽ വമ്പൻ ഷോട്ടുകളുതിർക്കുന്ന സഞ്ജുവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന സഞ്ജു ഇതുവരെ രാജസ്ഥാൻ റോയൽസ് ക്യാമ്പിനൊപ്പം ചേർന്നിട്ടില്ലെന്നാണ് വിവരം.
#SanjuSamson training ahead of the upcoming IPL 2023🔥
— Sanju Samson Fans Page (@SanjuSamsonFP) March 19, 2023
©️ IG@/super__samson_ pic.twitter.com/C9vczXA0hr
ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ സഞ്ജു ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ശ്രേയാസിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. ശ്രേയാസിൻ്റെ അഭാവത്തിൽ കളിച്ച സൂര്യകുമാർ രണ്ട് കളിയിലും ഗോൾഡൻ ഡക്കായതോടെ വിമർശനങ്ങൾക്ക് കരുത്ത് വർധിച്ചിരിക്കുകയാണ്. സഞ്ജു പൂർണമായും മാച്ച് ഫിറ്റാവാത്തതിനാലാണ് ടീമിലേക്ക് പരിഗണിക്കാത്തത് എന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Story Highlights: sanju samson batting nets video