Advertisement

റിയാദില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍ട്രന്‍സ് പരിശീലന പരീക്ഷയുമായി ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂക്കേഷന്‍

March 21, 2023
Google News 2 minutes Read
Entrance Training Test for students in Riyadh

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റിയാദില്‍ എന്‍ട്രന്‍സ് പരിശീലന പരീക്ഷ നടത്തുന്നു. ഇന്ത്യന്‍ ഫോറം ഫോര്‍ എഡ്യൂക്കേഷന്‍ (ഐഎഫ്ഇ) ആണ് നീറ്റ്-23 മോക് ടെസ്റ്റിന് അവസരം ഒരുക്കുന്നത്. ഏപ്രില്‍ 28ന് വൈകുന്നേരം 3.00 മുതല്‍ 6.20 വരെ റിയാദ് മലാസ്, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ.(Entrance Training Test for students in Riyadh)

പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0559062653, 0503280894, 0592720996 0507733599 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Read Also: തിന വിഭവങ്ങളുടെ രുചിമേളയ്ക്ക് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ തുടക്കം

കഴിഞ്ഞ വര്‍ഷം മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിച്ചിരുന്നു. റിയാദ് ഉള്‍പ്പെടെ ആറ് ജിസിസി രാഷ്ട്രങ്ങളില്‍ ഈ വര്‍ഷം എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. റിയാദില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചതോടെ സൗദിയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Entrance Training Test for students in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here