Advertisement

എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം

March 21, 2023
Google News 1 minute Read

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകിയ സഹായങ്ങൾക്കാണ് സൗദി ആദരം അർപ്പിച്ചത്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന സംഘടനയാണ് ‘ഇഹ്‌സാന്‍’. നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിന്‍റെ (ഇഹ്‌സാന്‍) രണ്ടാമത് വാര്‍ഷിക ചടങ്ങിൽ വെച്ചാണ് ആദരം അർപ്പിച്ചത്. ( Saudi government honour m a yusuff ali )

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്ന ആളുകളെ സഹായിക്കുക, രാജ്യത്തിന്‍റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക തുടങ്ങി ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന സംഘടനയാണ് ഇഹ്‌സാന്‍. ‘സംഘടനയ്ക്ക് വേണ്ടി എം.എ യൂസഫലി നല്‍കിയ 10 ലക്ഷം റിയാലിന്‍റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

നിരാലംബരായ 50 ലക്ഷം പേര്‍ ഇഹ്‌സാന്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാണ്. ഇവരില്‍ ഭൂരിഭാഗവും അനാഥരും വയോധികരുമാണ്. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here