ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു

ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു. ഷാർജ ഭരണാധികാരിയുടെ സാനിധ്യത്തിലായിരുന്നു വിളവെടുപ്പ്. ആദ്യഘട്ടത്തിൽ 400 ?ഹെക്ടർ സ്ഥലത്താണ് ഗോതമ്പ് വിളവെടുത്തിരിക്കുന്നത്. ( sharjah wheat field )
സ്വർണക്കതിരണിഞ്ഞ മലീഹയിലെ ഗോതമ്പു പാടത്തെ ആദ്യ വിളവെടുപ്പ് ആഘോഷമാക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമി നേരിട്ടെത്തി. വിളവെടുപ്പിനുളള യന്ത്രങ്ങൾ പാടത്തിറങ്ങിയപ്പോൾ യുഎഇയിൽ പിറന്നത് പുതു ചരിത്രം . അസാധ്യമെന്നൊന്നില്ലെന്ന് ഈ രാജ്യം ഉറക്കെ വിളിച്ചു പറയുന്നതായി. പ്രതികൂലകാലാവസ്ഥയെ വെല്ലുവിളിച്ച് നാളെയുടെ ഭക്ഷ്യ സുരക്ഷയെന്ന ലക്ഷ്യത്തിനായി ഷാർജ കുതിക്കുകയാണ്. നിലവിൽ 400 ഹെക്ടറിലാണ് ഇവിടെ കൃഷി നടത്തിയിരിക്കുന്നത്.
ഇത് അടുത്ത വർഷം 880 ഹെക്ടറായി ഉയർത്തും 2025ഓടെ 1400 ഹെക്ടർ സ്ഥലത്തേക്ക്കൃഷി വ്യാപിപ്പിക്കുകയാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്താലാണ് കൃഷി നടത്തുന്നത് എമിറേറ്റിൽ ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് മുന്നോട്ട്കുതിക്കുകയാണ് ഷാർജ. വിളവെടപ്പിന് ഷെയ്ഖ് സുൽത്താൻ അബ്ദുളള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മ?ഗ് ബിൻ സുൽത്താൻ അൽ ഖാസിമി ഉൾപ്പെടെയുളളവരും ഷാർജ ഭരണാധികാരിക്കൊപ്പം എത്തിയിരുന്നു.
Story Highlights: sharjah wheat field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here