Advertisement

സംസ്ഥാനതല അന്താരാഷ്ട്ര വനദിനാചരണം ഇന്ന് തിരുവനന്തപുരത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

March 21, 2023
Google News 2 minutes Read
kerala forest

സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണം തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും. വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും.

പട്ടികവര്‍ഗ്ഗ വിഭാഗത്തിനെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പ്രത്യേക നിയമത്തിനായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചത്. കാടറിയുന്ന അവരെത്തന്നെ കാടിന്റെ കാവല്‍ ഏല്‍പിക്കുക എന്നതിലൂടെ അവരുടെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വനസംരക്ഷണത്തില്‍ നേരിട്ടു പങ്കാളികളാക്കാന്‍ കഴിയും. രാജ്യത്ത് തന്നെ അപൂര്‍വ്വമായ ഒരു നടപടിയാണിത്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ,പിന്നാക്ക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുള്ള ഉപഹാരം പട്ടിക ജാതി/വര്‍ഗ്ഗ,പിന്നാക്ക ക്ഷേമം, ദേവസ്വം,പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ വിതരണം ചെയ്യും.

തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കാവുകളുടെ സംരക്ഷണത്തിനുള്ള ധനസഹായ വിതരണം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ഉപഹാര വിതരണം വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. പങ്കാളിത്ത വന പരിപാലനം-25വര്‍ഷങ്ങള്‍ എന്നതിന്റെ മുദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ അരണ്യം വനദിന പ്രത്യേക പതിപ്പ് തൊഴില്‍-പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശിപ്പിക്കും. ശശി തരൂര്‍ എംപി മുഖ്യാതിഥിയാകും.

Story Highlights: State-level International Forest Day celebrations: pinarayi vijayan to inaugurate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here