ബിജു കല്ലുമല ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്

ഒഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി ബിജു കല്ലുമലയെ നിയമിച്ചതായി ഒഐസിസി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. നിലവിൽ ഒഐസിസി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ടും മിഡിൽ ഈസ്റ്റ് കൺവീനറുമാണ് ബിജു കല്ലുമല. ഇരുപത്തിയാറ് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ബിജു കല്ലുമല കഴിഞ്ഞ ഇരുപത് വർഷമായി സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ സാമൂഹിക സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്. Biju Kallumala appionted OICC Saudi Committee President
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യകാല പ്രവാസി സംഘടനയായ ഐസിസി, ഇനോക് എന്നിവയുടെ ജനറൽ സെക്രട്ടറി, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ മെമ്പർ, ആലപ്പുഴ ഡിസിസി മെമ്പർ എന്നീ നിലകളിലും ബിജു കല്ലുമല പ്രവർത്തിച്ചിട്ടുണ്ട്. എം ലിജു ചെയർമാനായിട്ടുള്ള സർവ്വോദയ പാലിയേറ്റിവ് ആൻഡ് കെയർ ഹെൽത്ത് സെന്ററിന്റെ ബോർഡിന്റെ മെമ്പറായും പ്രവർത്തിച്ച് വരുന്നു.
നിലവിലെ ലോക കേരളസഭ അംഗമായ ബിജു കല്ലുമല നിതാഖാത് പ്രതിസന്ധി ഘട്ടത്തിൽ കേരള സർക്കാർ രൂപീകരിച്ച നോർക്ക ഉപസമിതിയിലും, കോവിഡ് കാലഘട്ടത്തിൽ നോർക്ക ഹെൽപ്പ് ഡെസ്ക്കിലും അംഗമായിരുന്നു.
Read Also: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. നിലവിൽ ദമ്മാം ബദർ മെഡിക്കൽ ഗ്രൂപ്പിൻറെ ഓപ്പറേഷൻസ് മാനേജരായി പ്രവർത്തിക്കുന്നു. ദുബായ്, അസർബൈജാൻ, ജോർജ്ജിയാ എന്നിവിടങ്ങളിലും പ്രവാസ ജീവിതം നയിച്ചിട്ടുണ്ട് . ബിജു കല്ലുമലയെ സൗദി ദേശീയ പ്രസിഡന്റായി നിയമിച്ച കെപിസിസി തീരുമാനത്തെ ഒഐസിസി ദമ്മാം റീജിയണൽ കമ്മിറ്റി സ്വാഗതം ചെയ്തു. അഹമ്മദ് പുളിക്കൽ, സി അബ്ദുൽ ഹമീദ്, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇകെ സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പി പുറക്കാട്, പി കെ അബ്ദുൽ ഖരീം, ഷംസു കൊല്ലം, സുമേഷ് കാട്ടിൽ തുടങ്ങിയ ഒഐസിസി നേതാക്കളും ദമ്മാം റീജിയണിലെ വിവിധ ജില്ലാ, ഏരിയ, വനിതാ, യൂത്ത് വിംഗ് കമ്മിറ്റികളും ബിജു കല്ലുമലയെ അഭിനന്ദിച്ചു.
Story Highlights: Biju Kallumala appionted as OICC Saudi National Committee President