സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിശ്വാസി സമൂഹത്തിന് റമദാന്‍ ആശംസകള്‍ നേര്‍ന്നു. റമദാന്‍ ലോകത്തിന് സമാധാനം സമ്മാനിക്കട്ടെയെന്ന് ആശംസാ സന്ദേശത്തില്‍ രാജാവ് പറഞ്ഞു. സൗദി അറേബ്യയില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ അറബി മാസം ശഅ്ബാന്‍ 30 ഇന്ന് പൂര്‍ത്തിയാക്കി നാളെ വ്രതം ആരംഭിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
മാനവിക സ്‌നേഹത്തിന്റെ മാസമാണ് റമദാന്‍. ലോകത്ത് സമാധാനം പ്രധാനം ചെയ്യാന്‍ പുണ്യമാസത്തിന് കഴിയട്ടെയെന്ന് റമദാന്‍ സന്ദേശത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. റിയാദിലെ ഇര്‍ഖ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റമദാന്‍ രാജാവ് റമദാന്‍ ആശംസകള്‍ അറിയിച്ചത്.
റമദാന്‍ ദിനങ്ങളില്‍ രാജാവ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ചെലവഴിക്കും. ഇതിനായി റിയാദില്‍ നിന്ന് ജിദ്ദയിലെത്തിയ രാജാവിനെ മക്ക ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
Story Highlights: saudi arabia king salman ramadan