Advertisement

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങി ബോട്ടും മത്സ്യത്തൊഴിലാളികളും; രക്ഷകരായി ഫിഷറീസ് റെസ്‌ക്യൂ ബോട്ട്

March 22, 2023
Google News 3 minutes Read
Boat and fishermen stranded at sea Fisheries Rescue Boat helps

മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലില്‍ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്‌സര്‍ട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന്‍ മേരി എന്ന ബോട്ടും എട്ട് മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.(Boat and fishermen stranded at sea Fisheries Rescue Boat helps)

രാവിലെ എട്ട് മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖകയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ ഷൈബു, പ്രശാന്ത് കുമാര്‍ വി എന്‍, ഷിനില്‍കുമാര്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, ഫസല്‍ ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Read Also: അനധികൃത സർവീസ് നടത്തിയ ബോട്ട് പിടിച്ചു; എസ്‌ഐക്ക് നേരെ വധഭീഷണിയുമായി ബോട്ടുടമ

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ത്രിശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനിത അറിയിച്ചു.

Story Highlights: Boat and fishermen stranded at sea Fisheries Rescue Boat helps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here