Advertisement

കൂപ്പുകുത്തി സ്വർണവില താഴേക്ക്; ഇന്നത്തെ വിലയറിയാം

March 22, 2023
Google News 2 minutes Read
Gold price declined march 22

അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലും വ്യാപാരം പുരോ​ഗമിക്കുന്നു. ഇന്നലെ സ്വർണം ​ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്.(Gold price declined march 22)

കേരളത്തിൽ 24 കാരറ്റ് സ്വർണം പവന് 47,320 രൂപയിലും ​ഗ്രാമിന് 5,915 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. അതേസമയം ഇന്നലെ കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6003 രൂപയും പവന് 48,024 രൂപയുമായിരുന്നു. കേരളത്തിൽ ഒരു​ ​ഗ്രാം 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 88 രൂപയും ഒരു പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

Read Also: സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിക്ക്

കേരളത്തിൽ 22 കാരറ്റ് 916 സ്വർണം ​ഗ്രാമിന് ഇന്നലെ 5500 ആയിരുന്നത് ഇന്ന് 5420 രൂപയിലും പവന് 44000 ആയിരുന്നത് ഇന്ന് 43,360 രൂപയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ സ്വർണം പവന് കൂടിയത് 2580 രൂപയാണ്.

Story Highlights: Gold price declined march 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here