Advertisement

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

March 22, 2023
Google News 3 minutes Read
Narendra Modi file image

ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ്, ഇൻഫ്ലുവൻസ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാന മന്ത്രി ഉന്നത തല യോഗം വിളിച്ചു തയ്യാറെടുപ്പുകൾ വിലയിരുത്തിയത്. Prime Minister Narendra Modi ask to follow Covid standards

രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ കൃത്യമായ പരിശോധന നൽകണമെന്നും ലാബ് സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കണമെന്നും, ശുചിത്വം പാലിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും അദ്ദേഹം ഉന്നത തല യോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് – ഇൻഫ്ലുവൻസ മരുന്നുകളുടെ ലഭ്യത യോഗം വിലയിരുത്തി.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാനി പൂരി ആസ്വദിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി – വീഡിയോ

തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ആശുപത്രികളിൽ വീണ്ടും മോക്ക് ഡ്രില്ലുകൾ നടത്താനും യോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തലയോഗം വിളിച്ചു സാഹചര്യങ്ങൾ വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ആരോഗ്യമന്ത്രാളായത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Story Highlights: Prime Minister Narendra Modi ask to follow Covid standards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here